പട്ടുവത്തെ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ അന്‍വറിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സി.പി.എം പ്രവര്‍ത്തകരായ സി.വി. മനീഷ്, എന്‍.പി. രഞ്ജിത്ത് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലക്ക് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് സൂചന ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.
കാവുങ്കല്‍ കുരിശടിക്ക് പിറകിലെ കാട്ടില്‍നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്ത്. കൊലക്കുശേഷം ഇവിടെ ഉപേക്ഷിച്ചതാണിതെന്ന് കരുതുന്നു.


0 comments:
Post a Comment