
തളിപ്പറമ്പ്: പൊതുതെരഞ്ഞെടുപ്പിന്റെ വീറും വാശിയും ഉയര്‍ത്തി നടന്ന, വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂനിറ്റ് തെരഞ്ഞെടുപ്പില്‍ കെ.പി. ഹസ്സന്‍ ജയിച്ചു. എതിരായി മത്സരിച്ച കെ.പി. അഷ്‌റഫിനെ 126 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഹസ്സന്റെ പാനലില്‍ മത്സരിച്ച 40 പേരും വിജയിച്ചു.
ജനറല്‍ സെക്രട്ടറിയായി സിദ്ദീഖിനെ നോമിനേറ്റ് ചെയ്തു. 1184 വോട്ടര്‍മാരില്‍ 916 പേര്‍ വോട്ടു ചെയ്തു.
ചൊവ്വാഴ്ച രാവിലെ മുതല്‍ നാലുമണിവരെ നടന്ന തെരഞ്ഞെടുപ്പിനുശേഷം ആരംഭിച്ച വോട്ടെണ്ണല്‍ ഇന്നലെ രാവിലെ 6.30നാണ് പൂര്‍ത്തിയായത്.
വോട്ടെടുപ്പ് സമയത്ത് സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനും ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരിയും ഉള്‍പ്പെടയുള്ള നേതാക്കള്‍ എത്തിയിരുന്നു. വൈകീട്ട് ടൗണില്‍ ആഹ്ലാദപ്രകടനവും നടന്നു.


0 comments:
Post a Comment