

ദോഹ: ഖത്തര്‍ ഫുട്ബോള്‍ ഫോറം സംഘടിപ്പിക്കുന്ന അഞ്ചാമത് അന്തര്‍ ജില്ല ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കെ.എം.സി.സി. കണ്ണൂര്‍ ശക്തമായ ഗ്രൂപ്പില്‍. കഴിഞ്ഞ വര്‍ഷത്തെ രണ്നെര്സ്-അപ്പുകളായ നാദം തൃശൂര്‍, കരുത്തരായ മാക് മലപ്പുറം, ഫുട്ബോള്‍ കളിത്തൊട്ടിലില്‍ നിന്നും ശക്തരായ താരങ്ങളെ അണി നിരത്തി പോരാട്ടത്തിനിറങ്ങുന്ന ഡി.ഐ.എ. കാസര്‍കോടുമാണ് കെ.എം.സി.സി കണ്ണൂര്‍ ടീം ഉള്‍പ്പെടുന്ന മരണഗ്രൂപ്പില്‍.
നിറയെ കുപ്പം താരങ്ങളുമായി ഇറങ്ങുന്ന കെ.എം.സി.സി. ടീമിനെ സ്പോണ്സര്‍ ചെയ്യുന്നത് ദോഹ തൌഹീദ് ഗ്രൂപ്പ് ഓഫ് കംപനീസാണ്. ടീമിന്റെ ഔദ്യോഗിക ജേര്‍സി തൌഹീദ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ റസാക്ക് കെ.എം.സി.സി. കണ്ണൂര്‍ ജില്ല സെക്രട്ടറി അബ്ദു പാപ്പിനിശ്ശെരിക്ക് നല്‍കി പ്രകാശനം ചെയ്തു. ടൂര്‍ണമെന്റിനുള്ള 22 അംഗ ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് ടീം മാനേജര്‍ ഉമ്മര്‍ പി.പി. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


0 comments:
Post a Comment