

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം സംഘടിപ്പിക്കുന്ന അഞ്ചാമത് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കണ്ണൂര്‍ കെ.എം.സി.സിക്ക് വിജയത്തുടക്കം. ദോഹയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ദിവ കാസര്ഗോടിനെയാണ് കണ്ണൂര്‍ പരാജയപ്പെടുത്തിയത്. ശക്തമായ യെല്ലോ ഗ്രൂപ്പില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ നാലാം മിനുട്ടില്‍ തന്നെ എതിരാളികളെ വിറപ്പിച്ചു കൊണ്ട് ഒമ്പതാം നമ്പര്‍ റാഷിദിന്റെ ഉഗ്രന്‍ പാസ്സില്‍ നിന്നും ഇരുപത്തി-ഒന്നാം നമ്പര്‍ താരം അബ്ദുല്ലയാണ് കണ്ണൂരിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. നിലയുറപ്പിക്കും മുന്‍പേ മുഹമ്മദ് റാഫിയുടെ സുന്ദരമായ ലോങ്ങ് പാസ്സില്‍ നിന്നും നാലാം നമ്പര്‍ താരം ശെല്‍ഹാജിന്റെ കിടയറ്റ ഫിനിഷിങ്ങില്‍ കാസര്ഗോടിന്റെ ഗോള്‍വല ഒരിക്കല്‍ക്കൂടി ചലിച്ചു. പിന്നീട് ഗോള്‍ മടക്കാനുള്ള ഒട്ടേറെ അവസരങ്ങള്‍ കാസര്ഗോടിനു കൈവന്നെങ്കിലും കണ്ണൂരിന്റെ പ്രതിരോധക്കോട്ടയെയും ഗോള്‍ക്കീപ്പരെയും മറികടക്കാനായില്ല. ഇതിനിടെ കെ.എം.സി.സിക്ക് ലഭിച്ച സുവര്നാവസാരങ്ങളും കളിക്കാര്‍ പാഴാക്കി. ഗ്രൂപിലെ മറ്റൊരു മത്സരത്തില്‍ നാദം തൃശ്ശൂരും മാക് കോഴിക്കോടും ഓരോ ഗോള്‍ വീതമടിച്ച്ചുസമനിലയില്‍ പിരിഞ്ഞു. യെല്ലോ ഗ്രൂപ്പില്‍ മൂന്നു പോയന്റോടെ കെ.എം.സി.സി. കണ്ണൂരാണ് മുന്നില്‍. അടുത്ത മത്സരത്തില്‍ കണ്ണൂര്‍ കെ.എം.സി.സി മാക് കോഴിക്കോടിനെ നേരിടും.







