Monday, February 28, 2011
ഏഴോം ഫുട്ബോളില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് റണ്നെര്സ്അപ്പ്
Written by: Shamsi
ഏഴോം: ഏഴോം എഫ്. സി. സംഗടിപ്പിച്ച മൂന്നാമത് ജില്ലാതല ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്പോര്ടിംഗ്കുപ്പം റണ്നെര്സ് അപ്പ്. ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെറുകുന്ന് ഫുട്ബാള്‍ ടീമിനോട് പരാജയപ്പെട്ടത്.
Sunday, February 20, 2011
സ്വപ്ന സാക്ഷാല്കാരമായി മസ്ജിദ് ഉദ്ഘാടനം. [ചിത്രങ്ങള്‍]
Written by: Admin
പുതുക്കി പണിത കുപ്പം ജുമാ മസ്ജിദിന്റെ ഉദ്ഘാടനം വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ അസര്‍ നിസ്കാരത്തിനു നെത്ര്തം നല്‍കി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ചു വമ്പിച്ച പൊതു സമ്മേളനവും നടന്നു. ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ അധ്യക്ഷനായിരുന്നു. തുടര്‍ന്ന് മസ്ജിദ് നിര്‍മാണത്തിനായി വിവിധ മേഘലയില്‍ ജോലി ചെയ്ത വ്യക്തിക്കള്‍ക്ക് സ്വര്‍ണ മെഡലും ക്യാഷ് അവാര്‍ഡും നല്‍കി.
Saturday, February 19, 2011
ശ്രദ്ധേയമായി വനിതാ സംഗമം.
Written by: Adminകുപ്പം ജുമാ മസ്ജിദിന്റെ ഉധ്ഘാടനതോടനുബന്ദിച്ചു നടന്ന വനിതാ സംഘമം സ്ത്രീ ജന പങ്കആളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രദേശത്തെ മുഴുവന്‍ വനിതകളും പ്രായഭേദമില്ലാതെ ചടങ്ങില്‍ പങ്കെടുത്തു. കുപ്പം യു പി സ്കൂളില്‍ നടന്ന സംഗമത്തില്‍ മുസ്തഫ ഹുദവി ആലക്കോട് ഉദ്ബോധന പ്രഭാഷണം നടത്തി.
തുടര്‍ന്ന് വനിതകളുടെ മജിദ് സന്ദര്‍ശനവും കുടുംബ സദസ്സും നടന്നു.
ഇന്ന് ഫെബ്രുവരി ഇരുപതിന് വൈകുന്നേരം പാണക്കാട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങള്‍ അസര്‍ നമസ്കാരത്തിന് നേത്ര്ത്വം നല്‍കി പള്ളിയുടെ ഉല്‍ഘാടനം നടത്തും. തുടന്ന് വമ്പിച്ച പൊതു സമ്മേളനം നടക്കും.
ചരമം: എസ്. പി. മുഹമ്മദ് കുഞ്ഞി.
Written by: Adminകുപ്പം മുക്കുന്നു കടവിലെ വളപ്പില്‍ സ്വദേശി സൂപി പോക്കരകത്ത് മുഹമ്മദ് കുഞ്ഞി (65) നിര്യാതനായി.
ഭാര്യ: എം. കെ. ഖദീജ. മക്കള്‍: അബ്ദുല്‍ സലാം, നൌഷാദ്, കുഞ്ഞാമിന, സീനത്ത്. മരുമക്കള്‍: അന്ജില്ലത് അബ്ദു, നൂറുദീന്‍. ഖബറടക്കം ഇന്ന് ഉച്ചക്ക് മുന്‍പ് നോര്‍ത്ത് കുപ്പം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Friday, February 18, 2011
സോവനീര്‍ പ്രകാശനം ചെയ്തു.
Written by: Adminപുതുക്കി പണിത കുപ്പം ജുമാ മസ്ജിദിന്റെ ഉദ്ഘാടന സോവനീര്‍ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ഫെബ്രുവരി 17 വ്യാഴാഴ്ച നടന്ന ചടങ്ങില്‍ കെ. വി . മുഹമ്മദ് കുഞ്ഞി അദ്യക്ഷത വഹിച്ചു.
സോവനീര്‍, കെ. കെ. മായിന്‍ മാസ്റ്റര്‍ കുഞ്ഞാലികുട്ടിയില്‍ നിന്നും ഏറ്റുവാങ്ങി.
Tuesday, February 8, 2011
ഒടുവില്‍ നൌഷാദ് തന്നെ ലോഡിറക്കി
Written by: Shamsiകുപ്പം: തൊഴിലാളി യൂണിയന്‍ കാരുടെ പിടിവാശി മൂലം പി.വി. ട്രേഡര്‍സ് ഉടമ നൌഷാദ് പള്ളിവളപ്പില്‍ തന്നെ നേരിട്ടിറങ്ങി വണ്ടിയില്‍ നിന്ന് സിമന്റ് ലോടിറക്കാന്‍ തയ്യാറായി. ചുമട്ടു തൊഴിലാളികള്‍ കൂടിയ കൂലിക്ക് ചോദിച്ചതാണ് ഇദ്ദേഹത്തെ കൊചൌസെഫ് ചിറ്റിലപ്പള്ളിയെ മാതൃകയാക്കാന്‍ പ്രചോദിപ്പിച്ചത്.
സിനാന്‍ സി വിവ കേരള ടീമില്‍
Written by: ShamsiSunday, February 6, 2011
ഫയ്വ്സ് ഫുട്ബോള്‍: സി.എച്. സ്പോര്‍ട്ടിംഗ് ജേതാക്കള്‍
Written by: Shamsiകുറുമാത്തൂര്‍: കുറുമാത്തൂര്‍ ഫുട്ബോള്‍ ക്ളബ് സംഘടിപ്പിച്ച ജില്ലാതല ഫയ്വ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കുപ്പം സി.എച്. സ്പോര്‍ട്ടിംഗ് ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ ബ്രദേര്‍സ് പെരുന്തലെരിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കുപ്പം കിരീടം സ്വന്തമാക്കിയത്.
വിജയികള്‍ക്ക് വേണ്ടി സിനാന്‍ സി., റാഷിദ് എന്നിവര്‍ ഗോളുകള്‍ നേടി.
ടീം: ശിഹാബ് വി.വി., മുഹമ്മദ് എം.പി., മുജീബ് എസ്.പി., സിനാന്‍ സി., റാഷിദ് നരിക്കോട്, ശുഹൂദ് ഏറന്തല, റാഷിദ് കെ.കെ.
കുപ്പം മസ്ജിദ് ഉദ്ഘാടനം ഫെബ്രുവരി ഇരുപതിന്
Written by: Shamsi
Subscribe to:
Comments (Atom)



