Subscribe Twitter Twitter

Tuesday, February 8, 2011

സിനാന്‍ സി വിവ കേരള ടീമില്‍






കുപ്പം: കുപ്പം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സ്പോര്ടിങ്ങിന്റെ സിനാന്‍ സി. വിവ കേരള ജൂനിയര്‍ ടീമില്‍. കണ്ണൂരില്‍ നടന്ന കോച്ചിംഗ് കാമ്പിലൂടെയാണ് സിനാന്‍ ഇരുപത്തിരണ്ടംഗ ടീമില്‍ ഇടം നേടിയത്. സൂപര്‍ ദാമാകോ തളിപറമ്പ, സീതിസാഹിബ് ക്ലബ്‌ തളിപറമ്പ എന്നിവര്‍ക്ക് വേണ്ടിയും ഈ പതിനാറുകാരന്‍ ബൂട്ട് അണിഞ്ഞിട്ടുണ്ട്.



കല്യാശ്ശേരി കെ.പി.ആര്‍. ജി. എച്.എസ്. സ്കൂളിലെ ഫുട്ബോള്‍ ടീമിലൂടെയാണ് ഈ കളിക്കാരന്റെ പ്രതിഭ ഉയര്‍ന്നു വരുന്നത്. ലെഫ്റ്റ് വിംഗ് ബാക്കിലും, അറ്റാക്കിംഗ് മിഡ്- ഫീല്ടഡര്‍ ആയും സിനാന്‍ മികവ് തെളിയിക്കുന്നു. നിരവധി ടൂര്‍ണമെന്റുകളില്‍ മികച്ച കളിക്കാരനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.



കേരള ടീമിലേക്കും അത് വഴി ഇന്ത്യന്‍ ടീമിലേക്കും കളിച്ചു കയറാന്‍ കഴിവുള്ള ഭാവി വാഗ്ദാനമായി സിനാന്‍ സി.യെ കളിവിധഗ്ധര്‍ കണക്കു കൂട്ടുന്നു.

0 comments:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...