Subscribe Twitter Twitter

Sunday, June 19, 2011

ബിസയര്‍ തട്ടിപ്പ്: കേസെടുത്തു

ബിസയര്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ജോലി വാഗ്ദാനം ചെയ്ത് 9000 രൂപ വാങ്ങി തട്ടിപ്പ് നടത്തിയെന്നതിന് പോലീസ് കേസെടുത്തു. കോരന്‍പീടികയിലെ എസ്.സഫീറിന്റെ പരാതിയിലാണ് കേസ്. വാങ്ങിയ തുകയ്ക്ക് പകരം 1125 രൂപയുടെ 8 ഡിസ്‌കൗണ്ട് കൂപ്പണുകള്‍ നല്‍കിയെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ലെന്ന് പരാതിയില്‍ പറയുന്നു. അഷറഫ് എന്ന ഏജന്റ് മുഖേനയാണ് സഫീര്‍ തുക നല്‍കിയത്.

മോട്ടോര്‍ സൈക്കിളിലിടിച്ച് നിര്‍ത്താതെ പോയ കാര്‍ ഉടമയ്‌ക്കെതിരെ കേസ്


ദേശീയപാതയില്‍ മോട്ടോര്‍സൈക്കിള്‍ യാത്രക്കാരനായ ചെര്‍ക്കളയിലെ പുതിയപുരയില്‍ അഷറഫിനെ (26) തട്ടി താഴെയിട്ടുപോയ കാറുടമ തൃശ്ശൂര്‍ എളന്തുരുത്തിയിലെ കെ.വി.രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. അഷ്‌റഫ് പരിയാരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അപകടത്തിന് ശേഷം കാര്‍ കുപ്പത്ത് ഉപേക്ഷിച്ചാണ് ഉടമ കടന്നുകളഞ്ഞത്. ശനിയാഴ്ച രാവിലെ കാര്‍ എടുക്കാനായി കുപ്പത്തെത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Saturday, June 18, 2011

തളിപ്പറമ്പിലെ മാലിന്യ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം


നാല് മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചക്കൊടുവില്‍ തളിപ്പറമ്പിലെ മാലിന്യപ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം. തളിപ്പറമ്പ് എം.എല്‍.എ ജെയിംസ് മാത്യു മുന്‍കൈയെടുത്ത്് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രശ്‌നത്തിന് പരിഹാരമായത്.
പ്രശ്‌നപരിഹാരത്തിനായി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഡി. വനജ ചെയര്‍മാനും മുനിസിപ്പല്‍ സെക്രട്ടറി പി. രാധാകൃഷ്ണന്‍ കണ്‍വീനറുമായി ഉപസമിതി രൂപവത്കരിച്ചു. സമരസമിതി നേതാക്കളും ഇതില്‍ അംഗങ്ങളാണ്.

Thursday, June 2, 2011

തദ്ദേശ സ്വയംഭരണ വകുപ്പ് വിഭജനം; തളിപ്പറമ്പ് നഗരസഭാ യോഗത്തില്‍ വാക്കേറ്റം


തദ്ദേശ സ്വയംഭരണ വകുപ്പ് വിഭജിച്ചതിനെ തുടര്‍ന്ന് നഗരസഭാ കൗണ്‍സിലില്‍ ഭരണപക്ഷം കൊണ്ടുവന്ന പ്രമേയത്തെച്ചൊല്ലി ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം നടന്നു. പ്രതിപക്ഷം ഇറങ്ങിപ്പോയി.

തളിപ്പറമ്പ് യതീംഖാന കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തണം


യതീംഖാന കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്താത്തതിനെതിരെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം. നേരത്തെയുണ്ടായിരുന്ന കമ്മിറ്റിയെ ഒഴിവാക്കി തളിപ്പറമ്പ് ജുമാ അത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയാണ് ഇപ്പോള്‍ യതിംഖാനയുടെ ഭരണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്.

മുന്‍കമ്മിറ്റി 2009 ല്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. പട്ടികയില്‍ അപാകങ്ങള്‍ ചൂണ്ടിക്കാട്ടി പരാതിയുണ്ടായിരുന്നുവെങ്കിലും 2010 ഏപ്രില്‍ 30നകം തിരഞ്ഞെടുപ്പ് നടത്താന്‍ വഖഫ് ബോര്‍ഡ് ഉത്തരവിടുകയായിരുന്നു. അഡ്വ. കെ.പി.സാജിറിനെ റിട്ടേണിങ് ഓഫീസറായും നിയമിച്ചു. മെമ്പര്‍ഷിപ്പ് ക്ഷണിച്ചതിനെ തുടര്‍ന്ന് പുതിയ അംഗത്വത്തിനായി 650 ല്‍പ്പരം പേര്‍ അപേക്ഷനല്‍കി. എന്നാല്‍ ചില സാങ്കേതികകാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് നടന്നില്ല. 

ആദ്യദിനം മുഴങ്ങിയതു അപകട മണി. രണ്ടു വിദ്യാര്‍ത്ഥികള്‍ അടക്കം മൂന്നു പേര്‍ക്ക് പരിക്ക്.



പുതിയ അധ്യയനവര്‍ഷത്തിന്റെ ആദ്യദിനം വാഹനാപകടത്തില്‍ കുപ്പത്തെ രണ്ടു പിഞ്ചു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. തളിപ്പറമ്പ്‌ ദേശീയപാതയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ക്ക്‌ പരിക്കേറ്റു. തളിപ്പറമ്പ്‌ തൃച്ചംബരം സെന്റ്‌ പോള്‍സ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികളായ കുപ്പത്തെ ഹിബ ബഷീര്‍ (10), ഹിമാദ്‌ ബഷീര്‍ (ഒമ്പത്‌), ഓട്ടോറിക്ഷാ ഡ്രൈവര്‍ തലോറയിലെ തെക്കേടത്ത്‌വളപ്പില്‍ സുമേഷ്‌ (31) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. 
Related Posts Plugin for WordPress, Blogger...