
പുതിയ അധ്യയനവര്‍ഷത്തിന്റെ ആദ്യദിനം വാഹനാപകടത്തില്‍ കുപ്പത്തെ രണ്ടു പിഞ്ചു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. തളിപ്പറമ്പ് ദേശീയപാതയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. തളിപ്പറമ്പ് തൃച്ചംബരം സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികളായ കുപ്പത്തെ ഹിബ ബഷീര്‍ (10), ഹിമാദ് ബഷീര്‍ (ഒമ്പത്), ഓട്ടോറിക്ഷാ ഡ്രൈവര്‍ തലോറയിലെ തെക്കേടത്ത്‌വളപ്പില്‍ സുമേഷ് (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹിബ ബഷീറിന്റെ ഇടതുകൈയ്‌ക്ക് പൊട്ടലുണ്‌ട്. രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. കുപ്പം പ്രദേശത്തെ ആറു വിദ്യാര്‍ഥികളുമായി തൃച്ചംബരത്തെ സ്‌കൂളിലേക്കു പോവുകയായിരുന്ന കെഎല്‍ 59 എ 2467 ഓട്ടോറിക്ഷയും ബ്ലൂമൂണ്‍ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഓട്ടോ തകര്‍ന്നനിലയിലാണ്. ഭാഗ്യം കൊണ്‌ടുമാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. തളിപ്പറമ്പ് എസ്‌്‌ഐ ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.


0 comments:
Post a Comment