യതീംഖാന കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്താത്തതിനെതിരെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം. നേരത്തെയുണ്ടായിരുന്ന കമ്മിറ്റിയെ ഒഴിവാക്കി തളിപ്പറമ്പ് ജുമാ അത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയാണ് ഇപ്പോള്‍ യതിംഖാനയുടെ ഭരണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്.
മുന്‍കമ്മിറ്റി 2009 ല്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. പട്ടികയില്‍ അപാകങ്ങള്‍ ചൂണ്ടിക്കാട്ടി പരാതിയുണ്ടായിരുന്നുവെങ്കിലും 2010 ഏപ്രില്‍ 30നകം തിരഞ്ഞെടുപ്പ് നടത്താന്‍ വഖഫ് ബോര്‍ഡ് ഉത്തരവിടുകയായിരുന്നു. അഡ്വ. കെ.പി.സാജിറിനെ റിട്ടേണിങ് ഓഫീസറായും നിയമിച്ചു. മെമ്പര്‍ഷിപ്പ് ക്ഷണിച്ചതിനെ തുടര്‍ന്ന് പുതിയ അംഗത്വത്തിനായി 650 ല്‍പ്പരം പേര്‍ അപേക്ഷനല്‍കി. എന്നാല്‍ ചില സാങ്കേതികകാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് നടന്നില്ല.
ഇതിനിടയില്‍ യതീംഖാന ഭാരവാഹികളെ മാറ്റിനിര്‍ത്തി പള്ളി ട്രസ്റ്റ് കമ്മിറ്റി ഭരണംഏറ്റെടുത്തു. ഭരണമാറ്റം വഖഫ് ബോര്‍ഡ് ഉത്തരവുപ്രകാരമാണെന്ന് പറഞ്ഞ് റിട്ടേണിങ് ഓഫീസറെ മടക്കി അയക്കുകയുംചെയ്തു. ജുമാ അത്ത് ട്രസ്റ്റ് കമ്മിറ്റിയുടെ ബൈലോയില്‍ യതീംഖാന പ്രത്യേകമായി റജിസ്റ്റര്‍ചെയ്ത സ്ഥാപനമാണെന്നും പ്രത്യേക ജനറല്‍ ബോഡിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഒരുവിഭാഗത്തിന്റെ വാദം. യതീംഖാന തിരഞ്ഞെടുപ്പ് നടന്ന് പുതിയകമ്മിറ്റി വരാതിരിക്കാന്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നതിന് പിന്നില്‍ ഗൂഢോദ്ദേശ്യമുള്ളതായി സംശയമുണ്ടെന്ന് മുന്‍ പ്രസിഡന്റ് എ.പി.ഇബ്രാഹിം, നഗരസഭാ മുന്‍ ചെയര്‍മാന്‍ എം.എ.സത്താര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.


0 comments:
Post a Comment