Subscribe Twitter Twitter

Wednesday, November 24, 2010

വധുവിനെ ആവശ്യമുണ്ട്

കുപ്പം: വിവാഹപ്രായമെത്തി നില്‍ക്കുന്ന ആണ്‍കുട്ടികളുടെ എണ്ണം കുപ്പം പ്രദേശത്തു വര്‍ധിച്ചു വരികയാണ്. ഇരുപത്തഞ്ചിനും മുപ്പത്തഞ്ചിനും ഇടയില്‍ പ്രായമുള്ള മുപ്പതോളം ചെറുപ്പക്കാരാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്. മുന്‍കാലങ്ങളില്‍ വരനെത്തേടി പൊന്നും പണവുമായി പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നെട്ടോട്ടമോടുന്ന കാഴ്ചയായിരുന്നു. എന്നാലിന്ന് ആണ്‍കുട്ടികളുടെ മാതാപിതാക്കളാണ് ആ തലവേദന സഹിക്കുന്നത്. പുര നിറഞ്ഞു നില്‍ക്കുന്ന ഇത്തരം ചെറുപ്പക്കാരെ കെട്ടിക്കാന്‍ രക്ഷിതാക്കളും നാട്ടിലെ പ്രമാണികളും പെടാപ്പാട് പെടുകയാണ്.

Monday, November 22, 2010

തളിപ്പറമ്പ് വാഹനാപകടം: ഇബ്രാഹിം സുഖം പ്രാപിക്കുന്നു

മംഗലാപുരം: തളിപ്പറമ്പ്-ചിറവക്ക് വളവില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ കുപ്പം സ്വദേശി ഓട്ടോ ഡ്രൈവര്‍ ‍ ബി. ഇബ്രാഹിം സുഖം പ്രാപിക്കുന്നു. കഴുത്തിനും നട്ടെല്ലിനും മാരകമായി പരിക്ക് പറ്റി മംഗലാപുരം ഹൈലാന്‍ഡ്‌ ഹോസ്പിറ്റലില്‍ ഐ. സി. യു.വില്‍ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്ന ഇബ്രാഹിമിനെ കഴിഞ്ഞ ദിവസം റൂമിലേക്ക്‌ മാറ്റിയിരുന്നു.

തകര്‍ന്നു കിടക്കുന്ന റോഡ്‌: നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

കുപ്പം: നൂറു കണക്കിന് ആളുകളും, വാഹനങ്ങളും സഞ്ചരിക്കുന്ന കുപ്പം-മുക്കുന്നു റോഡ്‌ ഗതാഗതയോഗ്യമല്ലാതായി. കുപ്പം സി.എച്. സൗധം മുതല്‍ ഹമീദ് ചിക്കെന്‍ സ്ടാള്‍ വരെയുള്ള റോഡാണ് പ്രധാനമായും തകര്‍ന്നു കിടക്കുന്നത്. ഇവിടെ റോഡ്‌ മൊത്തമായുള്ള കല്ലുകളും ചെളിവെള്ളവും നിരവധി വിദ്യാര്തികളെയും ജോലിക്ക് പോകുന്ന വനിതകളെയുമാണ് പ്രധാനമായും ദുരിതത്തിലാക്കുന്നത്. മുക്കുന്നു ഭാഗത്തേക്ക് പോകാന്‍ ഓട്ടോയടക്കമുള്ള വാഹനങ്ങളും മടിക്കുകയാണ്. 

Friday, November 19, 2010

ചുടല വളവില്‍ നടന്ന വാഹനാപകടം.

ഈയിടെ കുപ്പം ചുടല - കപ്പനതട്ടു വളവില്‍ ഉണ്ടായ വാഹനാപടകതിന്റെ ദൃശ്യങ്ങള്‍. അപകടത്തില്‍ പെട്ട ബസും ലോറിയും പിന്നീട് കുപ്പം ഖലാസികള്‍ ക്രയിന്‍ ഉപയോഗിച്ചു എടുത്തു മാറ്റി.

Wednesday, November 17, 2010

തകര്‍ന്നു കിടക്കുന്ന കുപ്പം- മുക്കുന്നു റോഡ്‌

കുപ്പം മുക്കുന്നു റോഡില്‍ എല്ലാ വര്‍ഷവും മഴക്കാലത്ത്‌ ഇതൊരു പതിവ് കാഴ്ചയാണ്.

Saturday, November 13, 2010

പരിയാരത്ത്‌ ബൈക്ക്‌ തട്ടി കുപ്പം സ്വദേശിക്ക്‌ പരിക്ക്.

പരിയാരം ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍നിന്ന് ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന സ്ത്രീക്ക് ബൈക്ക്തട്ടി സാരമായിപരിക്കേറ്റു. കുപ്പം മുക്കുന്ന് സ്വദേശി മാതിക്കുട്ടി (60)ക്കാണ് പരിക്കേറ്റത്. ബൈക്ക് നിര്‍ത്താതെപോയി.
ഓട്ടോറിക്ഷാ തൊഴിലാളികളാണ് ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ എത്തിച്ചത്.

Tuesday, November 9, 2010

തളിപ്പറമ്പ നഗരസഭാ, പരിയാരം പഞ്ചായത്ത് സാരഥികള്‍ സ്ഥാനമേറ്റു.

തളിപ്പറമ്പ നഗരസഭാധ്യക്ഷയായി സി.പി.എമ്മിലെ പി.വി.റംല പക്കറെ തിരഞ്ഞെടുത്തു. മുസ്‌ലിം ലീഗിലെ കെ.അഫ്‌സത്തിനെയാണ് പരാജയപ്പെടുത്തിയത്. റംല പക്കറിന് 30 വോട്ട് ലഭിച്ചപ്പോള്‍ അഫ്‌സത്ത് 13 വോട്ട് നേടി. ഭരണകക്ഷിയിലെ എന്‍.എം.സീതയുടെ വോട്ട് അസാധുവായി. 44 അംഗങ്ങളും തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു.

വൈസ് ചെയര്‍മാനായി സി.പി.എമ്മിലെ കോമത്ത് മുരളീധരന്‍ തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ്സിലെ സി.സി.ശ്രീധരനെ പതിമൂന്നിനെതിരെ 31വോട്ടിനാണ് മുരളീധരന്‍ പരാജയപ്പെടുത്തിയത്.

Thursday, November 4, 2010

കണ്ണൂര്‍ ജയിച്ചിട്ടും പുറത്ത്‌

ഖത്തര്‍: അന്തര്‍ ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിന്നും കെ. എം. സി. സി. കണ്ണൂര്‍ പുറത്തായി. അവസാന ലീഗ് റൌണ്ട് മത്സരത്തില്‍ ശക്തരായ പാലക്കാടിനെ ഒരു ഗോളിന് തോല്പ്പിചെങ്കിലും മലപ്പുരത്തിനെതിരെ കോഴിക്കോട് വിജയം നേടിയതാണ് കണ്ണൂരിനെ നോക്കൌട്ട് റൌണ്ട് കാണാതെ പുറത്താക്കിയത്. 
Related Posts Plugin for WordPress, Blogger...