
കുപ്പം: നൂറു കണക്കിന് ആളുകളും, വാഹനങ്ങളും സഞ്ചരിക്കുന്ന കുപ്പം-മുക്കുന്നു റോഡ് ഗതാഗതയോഗ്യമല്ലാതായി. കുപ്പം സി.എച്. സൗധം മുതല്‍ ഹമീദ് ചിക്കെന്‍ സ്ടാള്‍ വരെയുള്ള റോഡാണ് പ്രധാനമായും തകര്‍ന്നു കിടക്കുന്നത്. ഇവിടെ റോഡ് മൊത്തമായുള്ള കല്ലുകളും ചെളിവെള്ളവും നിരവധി വിദ്യാര്തികളെയും ജോലിക്ക് പോകുന്ന വനിതകളെയുമാണ് പ്രധാനമായും ദുരിതത്തിലാക്കുന്നത്. മുക്കുന്നു ഭാഗത്തേക്ക് പോകാന്‍ ഓട്ടോയടക്കമുള്ള വാഹനങ്ങളും മടിക്കുകയാണ്.
പൊട്ടിക്കിടക്കുന്ന റോഡിലൂടെ വെറും എട്ടോ പത്തോ രൂപയ്ക്കു വേണ്ടി ഓടിയിട്ടു കാര്യമില്ലെന്നാണ് കുപ്പത്തെ ഓട്ടോ ഡ്രൈവര്‍ അല്‍താഫ് പറയുന്നത്. ഇതിനോടകം തന്നെ പുതിയ വണ്ടി പണിക്ക് വെക്കാന്‍ ആയിട്ടുണ്ടെന്നും അല്‍താഫ് പറഞ്ഞു.
തകര്‍ന്നു കിടക്കുന്ന റോഡുകള്‍ നന്നാക്കാന്‍ ശ്രമിക്കാത്ത പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഒരുമിച്ചു പ്രക്ഷോഭത്തിനൊരുങ്ങുകയാണ് . കഴിഞ്ഞ വര്ഷം ഈ റോഡില്‍ നാട്ടുകാര്‍ വാഴ കുത്തി പ്രതിഷേധിച്ചതാണ്.


0 comments:
Post a Comment