മംഗലാപുരം: തളിപ്പറമ്പ്-ചിറവക്ക് വളവില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ കുപ്പം സ്വദേശി ഓട്ടോ ഡ്രൈവര്‍ ബി. ഇബ്രാഹിം സുഖം പ്രാപിക്കുന്നു. കഴുത്തിനും നട്ടെല്ലിനും മാരകമായി പരിക്ക് പറ്റി മംഗലാപുരം ഹൈലാന്‍ഡ് ഹോസ്പിറ്റലില്‍ ഐ. സി. യു.വില്‍ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്ന ഇബ്രാഹിമിനെ കഴിഞ്ഞ ദിവസം റൂമിലേക്ക് മാറ്റിയിരുന്നു.
ഇബ്രാഹിം ഓടിച്ചിരുന്ന ഓട്ടോയില്‍ എതിരെ വന്ന കാര്‍ ഇടിച്ചു മറിഞ്ഞപ്പോഴാണ് ഇബ്രാഹിമിന് പരിക്ക് പറ്റിയത്. പാവപ്പെട്ട കുടുംബത്തിലെ അംഗമായ ഇദ്ദേഹത്തിനു ചികില്‍സാചെലവുകള്‍ താങ്ങാവുന്നതിലപ്പുറമായിരുന്നു.
നാട്ടിലെ വെല്ഫേര്‍ കമ്മിറ്റിയും ഗള്‍ഫ് കെ.എം.സി.സി യുമാണ് ഇപ്പോള്‍ ചികില്സാചിലവുകള്‍ വഹിക്കുന്നത്.


0 comments:
Post a Comment