ഖത്തര്‍: അന്തര്‍ ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിന്നും കെ. എം. സി. സി. കണ്ണൂര്‍ പുറത്തായി. അവസാന ലീഗ് റൌണ്ട് മത്സരത്തില്‍ ശക്തരായ പാലക്കാടിനെ ഒരു ഗോളിന് തോല്പ്പിചെങ്കിലും മലപ്പുരത്തിനെതിരെ കോഴിക്കോട് വിജയം നേടിയതാണ് കണ്ണൂരിനെ നോക്കൌട്ട് റൌണ്ട് കാണാതെ പുറത്താക്കിയത്.
ടൂര്‍ണമെന്റില്‍ മുന്നേറാന്‍ രണ്ടു ഗോളിന്റെ വിജയം ആവശ്യമായിരുന്ന കണ്ണൂര്‍ ടീം ഉജ്ജ്വലമായ പോരാട്ടം കാഴ്ച വെച്ചെങ്കിലും ഗോള്‍ മാത്രം അകന്നു ് നിന്നു. മൂന്നു ടീമുകള്‍ക്കും രണ്ടു വിജയങ്ങളില്‍ നിന്നായി ആറു പോയിന്റ് ലഭിച്ചപ്പോള്‍ ഗോള്‍ ശരാശരിയില്‍ കണ്ണൂര്‍ പുറത്താകുകയായിരുന്നു.



0 comments:
Post a Comment