തളിപ്പറമ്പ നഗരസഭാധ്യക്ഷയായി സി.പി.എമ്മിലെ പി.വി.റംല പക്കറെ തിരഞ്ഞെടുത്തു. മുസ്‌ലിം ലീഗിലെ കെ.അഫ്‌സത്തിനെയാണ് പരാജയപ്പെടുത്തിയത്. റംല പക്കറിന് 30 വോട്ട് ലഭിച്ചപ്പോള്‍ അഫ്‌സത്ത് 13 വോട്ട് നേടി. ഭരണകക്ഷിയിലെ എന്‍.എം.സീതയുടെ വോട്ട് അസാധുവായി. 44 അംഗങ്ങളും തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു.
വൈസ് ചെയര്‍മാനായി സി.പി.എമ്മിലെ കോമത്ത് മുരളീധരന്‍ തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ്സിലെ സി.സി.ശ്രീധരനെ പതിമൂന്നിനെതിരെ 31വോട്ടിനാണ് മുരളീധരന്‍ പരാജയപ്പെടുത്തിയത്.
വൈസ് ചെയര്‍മാനായി സി.പി.എമ്മിലെ കോമത്ത് മുരളീധരന്‍ തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ്സിലെ സി.സി.ശ്രീധരനെ പതിമൂന്നിനെതിരെ 31വോട്ടിനാണ് മുരളീധരന്‍ പരാജയപ്പെടുത്തിയത്.
ഡി.എഫ്.ഒ. റോയി പി.തോമസിന്റെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍ പൂര്‍ത്തിയാക്കിയത്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അസാധവായ ഒരുവോട്ട് കൂടി ഉള്‍പ്പെടുത്തി ആദ്യ ഫലപ്രഖ്യാപനമുണ്ടായതിനെ യു.ഡി.എഫുകാര്‍ എതിര്‍ത്തത് അല്പനേരം ബഹളത്തിനിടയാക്കി. ഇരുവിഭാഗവും റിട്ടേണിങ് ഓഫീസര്‍ക്കുമുന്നില്‍ നടത്തിയ വാക്തര്‍ക്കത്തിനൊടുവില്‍ യു.ഡി.എഫുകാരുടെ ആവശ്യം റിട്ടേണിങ് ഓഫീസര്‍ അംഗീകരിച്ചു. ബാലറ്റ് പേപ്പറില്‍ ഒപ്പിടാതിരുന്നതാണ് ഭരണകക്ഷിയില്‍പ്പെട്ട അംഗത്തിന്റെ വോട്ട് അസാധുവാകാന്‍ കാരണമായത്.
വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് സുഗമമായി നടന്നു. നടപടിക്രമങ്ങള്‍ക്കൊടുവില്‍ ചെയര്‍മാനേയും വൈസ്‌ചെയര്‍മാനേയും അംഗങ്ങള്‍ അനുമോദിച്ചു. കെ.വി.അജയകുമാര്‍, സി.പി.വി.അബ്ദുള്ള, സി.സി.ശ്രീധരന്‍, സി.ലക്ഷ്മണന്‍, കെ.ഇ.മഞ്ജുള, പി.വി.ബാബുരാജ്, കൊങ്ങായി മുസ്തഫ, പി.കെ.സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു. ചെയര്‍മാന്‍ പി.വി.റംല പക്കര്‍ അധ്യക്ഷത വഹിച്ചു. വൈസ്‌ചെയര്‍മാന്‍ കോമത്ത് മുരളീധരന്‍ നന്ദി പറഞ്ഞു.
തിരഞ്ഞെടുപ്പ് നടപടികള്‍ വീക്ഷിക്കാനും വിജയികളെ അഭിനന്ദിക്കാനുമായി മുന്‍ നഗരസഭ ചെയര്‍മാന്‍ വാടി രവീന്ദ്രന്‍, വൈസ്‌ചെയര്‍മാന്‍ ടി.ബാലകൃഷ്ണന്‍, കെ.സന്തോഷ് തുടങ്ങിയവര്‍ നഗരസഭയിലെത്തിയിരുന്നു.
പരിയാരം പഞ്ചായത്തില്‍ ഏമ്പേറ്റ് വാര്‍ഡില്‍ നിന്ന് വിജയിച്ച കെ.സാവിത്രി പ്രസിഡന്റായി സ്ഥാനമേറ്റു.



0 comments:
Post a Comment