Subscribe Twitter Twitter

Friday, May 27, 2011

നഗരപാതകള്‍ പൊളിച്ച് ജപ്പാന്‍ പദ്ധതി; എന്നിട്ടും തളിപ്പറമ്പിന് കുടിവെള്ളമില്ല


കടുത്തവേനലില്‍ ശുദ്ധജലം കിട്ടാതെ നഗരവാസികള്‍ വിഷമത്തില്‍. പല പൊതു ടാപ്പുകളും ഉപയോഗശൂന്യമായത് കുടിവെള്ളം കിട്ടാനുള്ള പ്രയാസം വര്‍ധിപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി കരിമ്പത്തു നിന്നാണ് നഗരസഭയിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. കരിമ്പം പുഴയില്‍ വെള്ളം കുറഞ്ഞത് പമ്പിങ്ങിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പരിഹാരമായി ജപ്പാന്‍ പദ്ധതിയിലൂടെ നഗരസഭയിലെത്തുന്ന ശുദ്ധജലം വാട്ടര്‍ അതോറിട്ടിയുടെ ടാങ്കിലേക്ക്കൂടി എത്തിക്കണമെന്ന ആവശ്യം ഉയര്‍ന്നു.

തളിപ്പറമ്പ് ടൗണ്‍ വന്‍ അഗ്നിബാധയില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു



അല്‍പ്പം വൈകിയിരുന്നുവെങ്കില്‍ ഇന്ന് രാവിലെ തളിപ്പറമ്പ് ടൗണിന്റെ മാര്‍ക്കറ്റ് ഭാഗം കത്തിചാമ്പലായി അമരുമായിരുന്നു. എന്നാല്‍ ഭാഗ്യം തുണച്ചതിനാല്‍ വന്‍ അഗ്നിബാധയില്‍ നിന്ന് തളിപ്പറമ്പ് രക്ഷപ്പെട്ടു. മാര്‍ക്കറ്റ് ഭാഗത്തെ മെയില്‍ റോഡിന് സമീപം സി. മമ്മുഹാജി ആന്റ് കമ്പനിയുടെ ജെന്റ്‌സ് ഷോറൂമിന്റെ സൈഡിലെ ഇടവഴിയിലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. ഗോഡൗണുകള്‍ സ്ഥിതി ചെയ്യുന്ന ഇതിന്റെ മുന്‍വശം അന്‍ഹര്‍ ട്രേഡേഴ്‌സ്, അക്ബര്‍ ട്രേഡേര്‍സ്, നൂര്‍ ട്രേഡേഴ്‌സ്, ദവാ സ്റ്റോര്‍ എന്നിവക്കൊപ്പം ഉമ്മര്‍കുട്ടി ഫയര്‍വര്‍ക്‌സും ഉണ്ട്. തീപിടിത്തം കണ്ടെത്താന്‍ അല്‍പ്പസമയം കൂടി വൈകിയിരുന്നുവെങ്കില്‍ പടക്ക കടയിലേക്ക് തീ പടര്‍ന്ന് വന്‍ ദുരന്തത്തിന് ഇടയാകുമായിരുന്നു.

പട്ടുവം അക്രമം: 22 പേര്‍ക്കെതിരെ കേസ്

പട്ടുവം അക്രമവുമായി ബന്ധപ്പെട്ട് സി.പി.എം-മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ പേരില്‍ വധശ്രമം ഉള്‍പ്പെടെ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ലീഗ് പ്രവര്‍ത്തകന്‍ ഷമ്മാസിനെ വധിക്കാന്‍ ശ്രമിച്ചതിന് സി.പി.എം പ്രവര്‍ത്തകരായ പി. ബാലകൃഷ്ണന്‍, വി.വി. രാജന്‍, രജിത്ത്, അന്‍ഷാദ്, രതീഷ്, കിട്ടന്‍ എന്നിവര്‍ക്കെതിരെയും സി.പി.എം പ്രവര്‍ത്തകന്‍ സുനില്‍കുമാറിനെ മര്‍ദിച്ചതിന് ലീഗ് പ്രവര്‍ത്തകരായ ടി. ജസില്‍, അമീര്‍അലി, റിയാസ്, താഹ, വി.വി. ഇബ്രാഹിം, സി.വി. മുസ്തഫ, കെ.പി. ഷമ്മാസ് എന്നിവര്‍ക്കെതിരെയും എം. ചന്ദ്രന്‍ മാസ്റ്ററെ ബസില്‍ മര്‍ദിച്ചതിന് എ. നൗഷാദ്, സമദ്, ഷഫീഖ്, ഇഖ്ബാല്‍, അബ്ദുല്ല, ജസില്‍, അമീറലി, കെ.പി. മുസ്തഫ, വി.വി. മുസ്തഫ എന്നിവര്‍ക്കെതിരെയും കേസെടുത്തു. 

പട്ടുവത്ത് സി.പി.എം-ലീഗ് സംഘര്‍ഷം; നാലു പേര്‍ക്ക് പരിക്ക്


പട്ടുവത്ത് സി.പി.എം-മുസ്‌ലിംലീഗ് സംഘര്‍ഷം. നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാപാര സ്ഥാപനവും കൊടിമരവും തകര്‍ത്തു. കാലിന് വെട്ടേറ്റ എം.എസ്.എഫ് പ്രവര്‍ത്തകന്‍ പട്ടുവം കടവിലെ കെ.പി. ഷമ്മാസ് (21), സി.പി.എം പ്രവര്‍ത്തകരായ പട്ടുവം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മുള്ളൂലിലെ എം. ചന്ദ്രന്‍ മാസ്റ്റര്‍ (50), പട്ടുവം ലോക്കല്‍ കമ്മിറ്റിയംഗം വി.വി. രാജന്‍ (48), ഭാര്യ ജയശ്രീ (38), പട്ടുവം പടിഞ്ഞാറെചാലിലെ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മിറ്റിയംഗവുമായ കെ. സുനില്‍കുമാര്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എം.എസ്.എഫ് പ്രവര്‍ത്തകന്‍ ഷമ്മാസിനെ ചിറവക്കിലെ സ്വകാര്യ ആശുപത്രിയിലും സി.പി.എം പ്രവര്‍ത്തകരെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Related Posts Plugin for WordPress, Blogger...