
അല്‍പ്പം വൈകിയിരുന്നുവെങ്കില്‍ ഇന്ന് രാവിലെ തളിപ്പറമ്പ് ടൗണിന്റെ മാര്‍ക്കറ്റ് ഭാഗം കത്തിചാമ്പലായി അമരുമായിരുന്നു. എന്നാല്‍ ഭാഗ്യം തുണച്ചതിനാല്‍ വന്‍ അഗ്നിബാധയില്‍ നിന്ന് തളിപ്പറമ്പ് രക്ഷപ്പെട്ടു. മാര്‍ക്കറ്റ് ഭാഗത്തെ മെയില്‍ റോഡിന് സമീപം സി. മമ്മുഹാജി ആന്റ് കമ്പനിയുടെ ജെന്റ്‌സ് ഷോറൂമിന്റെ സൈഡിലെ ഇടവഴിയിലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. ഗോഡൗണുകള്‍ സ്ഥിതി ചെയ്യുന്ന ഇതിന്റെ മുന്‍വശം അന്‍ഹര്‍ ട്രേഡേഴ്‌സ്, അക്ബര്‍ ട്രേഡേര്‍സ്, നൂര്‍ ട്രേഡേഴ്‌സ്, ദവാ സ്റ്റോര്‍ എന്നിവക്കൊപ്പം ഉമ്മര്‍കുട്ടി ഫയര്‍വര്‍ക്‌സും ഉണ്ട്. തീപിടിത്തം കണ്ടെത്താന്‍ അല്‍പ്പസമയം കൂടി വൈകിയിരുന്നുവെങ്കില്‍ പടക്ക കടയിലേക്ക് തീ പടര്‍ന്ന് വന്‍ ദുരന്തത്തിന് ഇടയാകുമായിരുന്നു.
ഇടവഴിയിലെ കെട്ടിടങ്ങള്‍ക്കിടയില്‍ അറ പോലെ തോന്നിക്കുന്ന ഇടമുണ്ട്. വെയ്സ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇവിടെ. ഇതിന് സമീപം ഒരു ജ്യൂസ് കടയില്‍ നിന്നുള്ള ഇളനീര്‍ തൊണ്ടുകളും കൂട്ടിയിട്ടിട്ടുണ്ട്. വെയിസ്റ്റുകള്‍ നിക്ഷേപിച്ച അറകളില്‍ നിന്നാണ് തീപിടിച്ച് പുക പടര്‍ന്നത്. ഇളനീര്‍ തൊണ്ടുകളിലേക്കും തീ പടര്‍ന്നിരുന്നു.
ഇന്ന് രാവിലെ 8.30ഓടെ ഇതുവഴി നടന്നുപോവുകയായിരുന്നവരാണ് പുക ഉയരുന്നത് കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്‌സിനും പോലീസിലും വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ അറക്കുള്ളിലെ തീ നിയന്ത്രണവിധേയമാക്കി സാഹസികമായി അതിനകത്തെ വെയ്സ്റ്റുകള്‍ നീക്കം ചെയ്യുകയായിരുന്നു. പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സിനെ സഹായിച്ചു. എങ്ങനെയാണ് തീ പിടിത്തമുണ്ടായതെന്ന് വ്യക്തമല്ല.
കടപ്പാട്: മക്തബ്


0 comments:
Post a Comment