പട്ടുവം അക്രമവുമായി ബന്ധപ്പെട്ട് സി.പി.എം-മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ പേരില്‍ വധശ്രമം ഉള്‍പ്പെടെ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ലീഗ് പ്രവര്‍ത്തകന്‍ ഷമ്മാസിനെ വധിക്കാന്‍ ശ്രമിച്ചതിന് സി.പി.എം പ്രവര്‍ത്തകരായ പി. ബാലകൃഷ്ണന്‍, വി.വി. രാജന്‍, രജിത്ത്, അന്‍ഷാദ്, രതീഷ്, കിട്ടന്‍ എന്നിവര്‍ക്കെതിരെയും സി.പി.എം പ്രവര്‍ത്തകന്‍ സുനില്‍കുമാറിനെ മര്‍ദിച്ചതിന് ലീഗ് പ്രവര്‍ത്തകരായ ടി. ജസില്‍, അമീര്‍അലി, റിയാസ്, താഹ, വി.വി. ഇബ്രാഹിം, സി.വി. മുസ്തഫ, കെ.പി. ഷമ്മാസ് എന്നിവര്‍ക്കെതിരെയും എം. ചന്ദ്രന്‍ മാസ്റ്ററെ ബസില്‍ മര്‍ദിച്ചതിന് എ. നൗഷാദ്, സമദ്, ഷഫീഖ്, ഇഖ്ബാല്‍, അബ്ദുല്ല, ജസില്‍, അമീറലി, കെ.പി. മുസ്തഫ, വി.വി. മുസ്തഫ എന്നിവര്‍ക്കെതിരെയും കേസെടുത്തു.
മൂസാന്റെ ചെമ്മീന്‍കണ്ടി തകര്‍ത്തതിനും സ്വയംസഹായ സംഘത്തിന്റെ സാധനങ്ങള്‍ കവര്‍ന്നതിനും കേസുണ്ട്. എന്നാല്‍, പ്രദേശം ശാന്തമാണെങ്കിലും വ്യാഴാഴ്ച പൊലീസ് വിളിച്ചുചേര്‍ത്ത സമാധാനചര്‍ച്ചയില്‍ സി.പി.എം, മുസ്‌ലിംലീഗ് പ്രതിനിധികള്‍ പങ്കെടുത്തില്ല.


0 comments:
Post a Comment