തളിപ്പറമ്പില്‍ യു.ഡി.എഫ് ഇറക്കുമതി സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധം
യു.ഡി.എഫിന്റെ ഇറക്കുമതി സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തകരില്‍ പ്രതിഷേധവും മുറുമുറുപ്പും ഉയരുന്നു. തളിപ്പറമ്പ് അസംബ്ലി മണ്ഡലചരിത്രത്തില്‍ 1970ല്‍ ഒഴികെ എല്ലായ്‌പ്പോഴും എല്‍.ഡി.എഫിനെയാണ് പിന്തുണച്ചിരുന്നതെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായ അസ്വാരസ്യം മുതലാക്കാനുള്ള യു.ഡി.എഫ് ശ്രമത്തിനിടയാണ് 'ഇറക്കുമതി' നടന്നത്.
കോണ്‍ഗ്രസിന്റെയും മുസ്‌ലിംലീഗിന്റെയും ശക്തികേന്ദ്രമായ തളിപ്പറമ്പില്‍ ഈ കക്ഷികളില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, മണ്ഡലത്തില്‍ ഒരു പഞ്ചായത്തിലും കാര്യമായ അംഗബലമില്ലാത്ത കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയത് പ്രവര്‍ത്തകരില്‍ പ്രതിഷേധം ഉണ്ടാക്കിയിരിക്കയാണ്.


