
ഒത്താല്‍ കുപ്പതുനിന്നും ഒരു എം എല്‍ എ. ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇക്കുറി കുപ്പത്തു നിന്നും ഒരു സ്ഥാനാര്‍ഥി മത്സരിക്കുന്നു. സീ പീ എമ്മിന്റെ ഉരുക്ക് കോട്ടയായ തളിപ്പറമ്പ മണ്ഡലത്തിലാണ് കുപ്പം സ്വദേശി എസ്. പി. മുഹമ്മദ് അലി മത്സരിക്കുന്നത്. ടെലിവിഷന്‍ ചിഹ്നത്തില്‍ എസ്. ഡി. പി. ഐ. സ്ഥാനാര്‍ഥി ആയാണ് മുഹമ്മദ് അലിക്ക് ജന വിധി തേടുന്നത്. കേരളത്തില്‍ തങ്ങള്‍ക്കുള്ള വേരോട്ടം കാണിക്കുവാന്‍ എല്ലാ മണ്ഡലങ്ങളിലും മതസരിക്കുന്നതിന്റെ ഭാഗമായാണ് തളിപ്പറമ്പ മണ്ഡലത്തിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുന്നത്.
പാര്‍ടിയുടെ കണ്ണൂര്‍ ജില്ല സെക്രടറി സ്ഥാനം വഹിക്കുന്ന ഇദ്ദേഹം കുപ്പം മുക്കുന്നു കടവിലെ വളപ്പില്‍ സ്വദേശിയാണ്. കേരളത്തിലെ പൊതു സമൂഹം തീവ്രവാദ സംഘടനയായി കണക്കാക്കുന്ന പോപ്പുലര്‍ ഫ്രെണ്ടിന്ന്റെ കീഴിലുള്ള രാഷ്ട്രീയ പാര്‍ടിയാണ് എസ്. ഡി. പി. ഐ.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍. ഡി. എഫ. സ്ഥാനാര്‍ഥി സി. കെ.പി. പത്മനാഭന്‍ മികച്ച ഭൂരിപക്ഷത്തിനു ജയിച്ച മണ്ഡലമാണിത്. എന്നാല്‍ ഇടതു വലതു മുന്നണികള്‍ ഇക്കുറി വാശിയേറിയ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ഇരു മുന്നണിയിലും തുടക്കത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രചരണം കൊഴുതതോടെ എല്ലാവരും രംഗത്തിറങ്ങാന്‍ തയാറായിട്ടുണ്ട്.ബി.ജെ.പി. യുടെ കെ. ജയപ്രകാശും ഇക്കുറി മല്‍സര രംഗത്തുണ്ട്.


0 comments:
Post a Comment