കുപ്പം : മൂന്ന് ദിവസം മുമ്പ് കാണാതായ നവവരനെ ചുടല കപ്പണത്തട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. പിലാത്തറ ബസ്സ്റ്റാന്റിലെ ബസ് ഏജന്റ് പയിച്ചിയിലെ കാരോത്ത് വളപ്പില്‍ ബിജു (28)വിനെയാണ് ഇന്ന് രാവിലെ ചുടല കപ്പണത്തട്ടില്‍ വിജനമായ പറമ്പിലെ തേക്ക് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മൂന്ന് മാസം മുമ്പായിരുന്നു ബിജു വിവാഹിതനായത്. കലശലായ നടുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പിലാത്തറ ബസ്സ്റ്റാന്റിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പുറപ്പെട്ടതായിരുന്നു. ഭാര്യ: കാരക്കുണ്ടിലെ നീതു. പിതാവ്: കണ്ണന്‍. മാതാവ്: ജാനകി. സഹോദരങ്ങള്‍: അജയന്‍ (ഗള്‍ഫ്), രാജീവന്‍ (പിഗ്മി കലക്ടര്‍, ചെറുതാഴം ബാങ്ക്), ഗീത, രാജേഷ് (ഡ്രൈവര്‍).


0 comments:
Post a Comment