
നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോളിംഗ് ശതമാനം കുറയുകയും ഇടത് കോട്ടകളില്‍ വന്‍ വര്‍ദ്ധനവും ഉണ്ടായതോടെ ജയിംസ് മാത്യുവിന്റെ ഭൂരിപക്ഷം 20000 കടക്കുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ് ക്യാമ്പ്. ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് 98-ാം നമ്പര്‍ ബൂത്തായ തളിയില്‍ എല്‍.പി.എസിലാണ്. ഇവിടെ ആകെയുള്ള 1155 വോട്ടര്‍മാരില്‍ 22 പേര്‍ ഒഴികെ 1133 പേരാണ് വോട്ടിംഗിന് എത്തിയത്. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന പോളിംഗ് ശതമാനമായ 98 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.
തളിപ്പറമ്പ പോലീസ് സ്റ്റേഷന്‍ പരിധിയിലെ 26 ബൂത്തുകളില്‍ 90 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തി. മോറാഴ സെന്‍ട്രല്‍ യു.പി (96.5 ശതമാനം), മോറാഴ യു.പി.എസ്. (90 ശതമാനം), ഒഴക്രോം എ.എല്‍.പി.എസ് മൂന്ന് ബൂത്തുകളില്‍ (92, 93, 93 ശതമാനം), കാനൂല്‍ യു.പിയില്‍ രണ്ട് ബൂത്തുകളില്‍ (93, 94 ശതമാനം), കടമ്പേരി യു.പി.എസ് (94, 93 ശതമാനം), കോടല്ലൂര്‍ എല്‍.പി.എസ് (95 ശതമാനം), പറശിനി ജി.എച്ച്.എസ് (94.2, 94.8, 95.4 ശതമാനം), പനങ്ങാട്ടൂര്‍ ജി.യു.പി (95.6 ശതമാനം), മാവിച്ചേരി എല്‍.പി.എസ് (95 ശതമാനം), കാഞ്ഞിരങ്ങാട് എല്‍.പി.എസ് (90, 97 ശതമാനം), വെള്ളാവ് എല്‍.പിഎസ് (94 ശതമാനം), തലോറ എല്‍.പി.എസ് (97 ശതമാനം), കാലിക്കടവ് ജി.എല്‍.പി.എസ് (90.42 ശതമാനം), മുയ്യം യു.പി.എസ് (93.1 ശതമാനം), വടക്കാഞ്ചേരി യു.പി.എസ്. (90.3 ശതമാനം). ഇതില്‍ 99 ശതമാനം ബൂത്തുകളും എല്‍.ഡി.എഫിന്റെ കോട്ടകളാണ്. അതേസമയം യു.ഡി.എഫ് കോട്ടകളായ സീതിസാഹിബില്‍ രണ്ട് ബൂത്തുകളില്‍ യഥാക്രമം 69.64 ശതമാനവും 72.15 ശതമാനവുമാണ് പോള്‍ ചെയ്തത്. തൊട്ടടുത്ത അള്ളാംകുളത്ത് ജി.എല്‍.പി.എസില്‍ മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമായ 67 ശതമാനമാണ് രേഖപ്പെടുത്തിയത്.
മൂത്തേടത്ത് 71 ശതമാനവും തൃച്ചംബരത്ത് 69.5 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്. മറ്റ് യു.ഡി.എഫ് കേന്ദ്രങ്ങളിലും 70 മുതല്‍ 75 ശതമാനം വരെയാണ് പോളിംഗ് ശതമാനം. ഇന്നലെ പോളിംഗ് ദിനത്തില്‍ തന്നെ യു.ഡി.എഫ് കേന്ദ്രങ്ങളിലെ മരവിപ്പ് പ്രകടമായിരുന്നു. പൊതുവെ ഇത്തവണ ലീഗ് അണികള്‍ ആവേശ കൊടുങ്കാറ്റ് ഉയര്‍ത്താന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നില്ല. ലീഗ് കേന്ദ്രങ്ങളിലും പോളിംഗ് ശതമാനത്തിന്റെ കുറവ് ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.
അതേസമയം എല്‍.ഡി.എഫ് കേന്ദ്രങ്ങളിലെ ഉയര്‍ന്ന പോളിംഗ് ശതമാനം കള്ള വോട്ടിലൂടെ നേടിയതെന്നാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ടി. ജനാര്‍ദ്ദനന്‍ പ്രസ്താവിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ലിപ്പ് ബൂത്ത് ലവല്‍ ഓഫീസര്‍മാരില്‍ നിന്ന് കരസ്ഥമാക്കി ഒരാള്‍ തന്നെ 10 ഉം 15ഉം വോട്ട് ചെയ്തതാണ് ഇടത് കേന്ദ്രങ്ങളില്‍ 97ഉം 98ഉം ശതമാനം പോളിംഗ് വര്‍ദ്ധിപ്പിച്ചതെന്നാണ് ജനാര്‍ദ്ദനന്‍ കുറ്റപ്പെടുത്തുന്നത്.
കടപ്പാട്: മക്തബ്


0 comments:
Post a Comment