വികലാംഗന്‍ സഞ്ചരിച്ച മുച്ചക്ര വാഹനത്തില്‍ ഇടിച്ച ബസ് ഓട്ടോറിക്ഷയിലുമിടിച്ച് 6 പേര്‍ക്ക് പരിക്കേറ്റു. കോരന്‍പീടികയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ രാമന്തളിയിലെ കോടിയത്ത് പ്രമോദ് (28), ഓട്ടോ യാത്രക്കാരായ രാമന്തളിയിലെ പടയണ സെയ്യ്ദ് (30), മിഥുന്‍ (20), ഷിജു (26), ബസ് യാത്രക്കാരി വളപട്ടണം കെ.ടി. ക്വാട്ടേഴ്‌സിലെ ഫാത്തിമ അലി (50), മുച്ചക്ര വാഹനത്തിലുണ്ടായിരുന്ന വികലാംഗനായ ഏഴിലോട് സ്വദേശി സെയ്ദു (70) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പില്‍ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെ.എല്‍. 13 യു 8900 തബു ബസും എതിരെ വന്ന കെ.എല്‍. 59 ബി 1651 ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. ഇതിനിടെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വികലാംഗന്റെ വാഹനത്തിലും ബസ് തട്ടുകയായിരുന്നു.



