കുപ്പം: വിവാഹപ്രായമെത്തി നില്ക്കുന്ന ആണ്‍കുട്ടികളുടെ എണ്ണം കുപ്പം പ്രദേശത്തു വര്‍ധിച്ചു വരികയാണ്. ഇരുപത്തഞ്ചിനും മുപ്പത്തഞ്ചിനും ഇടയില്‍ പ്രായമുള്ള മുപ്പതോളം ചെറുപ്പക്കാരാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്. മുന്‍കാലങ്ങളില്‍ വരനെത്തേടി പൊന്നും പണവുമായി പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നെട്ടോട്ടമോടുന്ന കാഴ്ചയായിരുന്നു. എന്നാലിന്ന് ആണ്‍കുട്ടികളുടെ മാതാപിതാക്കളാണ് ആ തലവേദന സഹിക്കുന്നത്. പുര നിറഞ്ഞു നില്ക്കുന്ന ഇത്തരം ചെറുപ്പക്കാരെ കെട്ടിക്കാന്‍ രക്ഷിതാക്കളും നാട്ടിലെ പ്രമാണികളും പെടാപ്പാട് പെടുകയാണ്.
ഇവര്‍ എങ്ങനെയെങ്കിലും പെണ്ണിനെ തേടിപ്പിടിച്ചു കൊടുക്കുമ്പോള്‍ ചെക്കന്നിഷ്ടമാകുന്നില്ല. പക്ഷെ അവനു ഇഷ്ടമായാലോ പെണ്ണിന് ഇഷ്ടമാവേണ്ടേ? എന്നാല്‍ രണ്ടു പേര്‍ക്കും ഇഷ്ടമായാലോ നാട്ടുകാര്ക്കിഷ്ടപ്പെടെണ്ടേ?പാരകള്‍ പല വിധമാണ് അപ്പോള്‍ പോകുന്നത്. ഇതാണ് തന്റെ കാര്യത്തില്‍ വിവാഹം ഇപ്പോഴും നീണ്ടു പോകാന്‍ കാരണമായി വിവാഹപ്രായം അതിര് കവിഞ്ഞു നില്ക്കുന്ന സി.എച്ച്. നഗര്‍ സ്വദേശിയായ യുവാവ് കുപ്പം.ഇന്‍ നോട് വെളിപ്പെടുത്തുന്നത്.
എന്നാല്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ റാങ്ക് സമ്പ്രദായം മാറി ഗ്രേഡിംഗ് സിസ്റ്റം വന്നതാണ് ഈയൊരവസ്ഥ വരാന്‍ കാരണമെന്ന് അവിവാഹിതനായ ഒരു യുവാവ് ചൂണ്ടിക്കാണിക്കുന്നു. ഗ്രേഡിംഗ് സമ്പ്രദായത്തില്‍ പെണ്‍കുട്ടികള്‍ ആരും തന്നെ പരാജയപ്പെടുന്നില്ല. എത്ര താഴ്ന്ന ഗ്രേഡ് കിട്ടിയാലും തോറ്റില്ലല്ലോ എന്ന് വീമ്പിളക്കി ഉന്നതവിദ്ധ്യാഭ്യാസത്തിനായി ഇറങ്ങിത്തിരിക്കുന്നു. അത് കൊണ്ട് തന്നെ പത്തില്‍ തോറ്റ പെണ്‍കുട്ടികളെ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ നാട്ടിലും മറുനാട്ടിലും കാണ്മാനെയില്ല. ഈ അഭിപ്രായത്തെ വളരെക്കാലം വിവാഹവിപണിയില്‍ വില്പ്പന്ച്ചരക്കായിരുന്ന മറ്റൊരു സഹോദരന് പിന്താങ്ങുന്നു.
മുന്‍പ് ഗള്‍ഫില്‍ പോയി രണ്ടു മാസത്തേക്ക് ലീവിന് വന്നാല്‍ വിവിധങ്ങളായ ഓഫെര്‍ നല്‍കിക്കൊണ്ട് രക്ഷിതാക്കളും ബ്രോക്കര്‍മാരും വീട്ടില്‍ നിരന്തരം കയറിയിറങ്ങുമായിരുന്നു. എന്നാലിപ്പോള്‍ ആറ് മാസം ലീവെടുത്ത് നാട്ടില്‍ വന്നു പെണ്ണിനെ പരതിപ്പോയിട്ടു ചായയും പലഹാരങ്ങളും കഴിച്ചു വന്ന തടിയല്ലാതെ മറ്റൊന്നും ശരിയായില്ലെന്ന് പത്തോളം പെണ്ണുകാണല്‍ ചടങ്ങിന്റെ അനുഭവപത്രം ബാക്കിയായുള്ള ഇപ്പോഴും അവിവാഹിതനായ കുപ്പം സ്വദേശി സാകഷ്യപ്പെടുത്തുന്നു. മണലാരണ്യത്തില്‍ നിന്നും കല്യാണം കഴിക്കാനായി വന്നു പെണ്ണന്വേഷിച്ചു തളര്‍ന്നു വാടിയ മുഖവുമായി ഇനി ഈ പരിപാടിക്ക് ഞാനില്ലെന്നു പറഞ്ഞു തിരിച്ചു പോയ മറ്റൊരുത്തനും അനുഭവം തഥൈവ.
പെണ്ണിനെ കിട്ടാതായപ്പോള്‍ ഗള്‍ഫിലേക്ക് രക്ഷിതാക്കള്‍ നിര്ബന്ധിച്ച്ചു പറഞ്ഞയച്ച യുവാവിന്റെ കാര്യം നോക്കിയാല്‍ മാത്രം ഈ പ്രദേശത്തെ യുവാക്കള്‍ എത്ര മാത്രം കഷ്ടപ്പെടുന്നുന്ടെന്നു മനസ്സിലാക്കാം. ഇവരുടെ പിന്നിലുള്ള അനുജന്മാര് അവസരത്തിനായി ക്യു കെട്ടി കാത്തു നില്‍ക്കുന്നത് കാണുമ്പോള്‍ ഈ ചെറുപ്പക്കാരുടെ നെഞ്ചിടിപ്പ് കൂടുകയാണ്.
ഇതിന്നിടയില്‍ ബ്രോക്കെര്മാരും ധര്‍മസങ്കടത്തിലാണ്. തങ്ങളുടെ പ്രധാന പ്രവര്ത്തനമെഖലകളിലൊന്നായ കുപ്പതു തന്നെ ഈ ഗതി വന്നത് തങ്ങള്‍ക്കും ക്ഷീണമാണെന്ന് സ്ഥലത്തെ പ്രധാന ബ്രോക്കെര്മാരും വെളിപ്പെടുത്തുന്നു. സ്വന്തം അളിയന് പോലും പെണ്ണിനെ നല്കാന് സാധിക്കാഞ്ഞത് തന്നെ സ്ഥിതി വളരെയധികം മോശമായത് കൊണ്ടാണെന്ന് പ്രദേശത്തെ ഒരു പ്രമുഖബ്രോക്കര് വെളിപ്പെടുത്തുന്നു. സ്ഥലത്തെ പ്രധാനികളായ പല പ്രമാണികളും ഇവരെ എവിടെയെങ്കിലും ഒന്ന് കൂട്ടിക്കെട്ടുവാന്‍ പരിശ്രമിക്കുന്നുണ്ട് .
കുപ്പം, സി.എച്ച്. നഗര്‍, മുക്കുന്നു, എരിഞ്ഞിയില്‍ തുടങ്ങിയ പ്രദേശത്തുള്ള ചെറുപ്പക്കാരാണ് ഇവരില്‍ മിക്കയാളുകളും. ഇവരുടെ കൂട്ടുകാരില്‍ പലരും പിതാക്കന്മാരായപ്പോള് തങ്ങളുടെ ദുഃഖം ആരോട് പറയണമെന്ന വിഷമത്തിലാണ് ഇവര്‍. ബസ് സ്റ്റോപ്പ്, കപ്പാലം, ബസ് സ്ടാന്ട്, കോളേജ്-സ്കൂള്‍ പരിസരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തങ്ങളുടെ ജീവിതം തീരുമോ എന്ന ആശങ്കയില്‍ ഈ യുവത അവരുടെ നല്ല പ്രായം തള്ളി നീക്കുകയാണ്.എത്ര നോക്കിയിട്ടും ശരിയാവാതെ!



6 comments:
ഹ ഹ , ഷംഷീര്‍, നിന്റെ കല്യാണം കഴിഞ്ഞോ?
MARRY WHOM U LOVE,
നമ്മുടെ നാട്ടിലെ യുവാക്കളല്ലേ,,,
അവര്ക് പെണ്ണ് കിട്ടാന്‍ ഒരിക്കലും ബുദ്ധി മുട്ടുണ്ടാവില്ല ,
നല്ല ഒന്നിനെ കണ്ടു കിട്ടാനുള്ള ബുദ്ധി മുട്ടാവും എന്നാണു എന്റെ അഭിപ്രായം ...
പെണ്ണ് കേട്ടാനിറങ്ങിയാല് പെണ്ണിന് ക്ഷാമം ,പെണ്ണിനെ കേട്ടിക്കാനിറങ്ങിയാല് ആണിന് ക്ഷാമം ഇങ്ങിനെയാണ് വാസ്തവം ...ഏതു രണ്ടും ധാരാളം കിട്ടാനുണ്ട് താനും .പക്ഷെ പറ്റിയത് (നല്ലത് )കിട്ടുന്നില്ല .കിട്ടിയാല്‍ തന്നെ താങ്കള്‍ പറഞ്ഞ പാരയും .
ഗള്‍ഫില്‍ നിന്നും പോകുന്ന യുവാക്കള്‍ക്ക് കല്യാണം കഴിക്കാന്‍ നാട്ടില്‍ പെണ് കുട്ടികള്‍ ഇല്ല. എല്ലാ തന്തമാരും പറയുന്നത്
എന്റെ മകള്‍ പഠിക്കണമെന്ന പറയുന്നത്.എന്താ ചെയ്യാ മോനെ.
കുറച് കാലം മുമ്പ് വരെ പ്ലസ് ടു കഴിയുന്നത് വരെ കാത്തിരിക്കൂ മകനെ എന്നാണ് തന്തമാര് പറയാറുള്ളത് .ഇപ്പോള്‍ എന്ടെ മകളോട് ചോദിച്ചിട്ട് പറയാം എന്ന് വരെ ആയി.
പൊതുവേ ചില ഗള്‍ഫുകാര്‍ക്ക് ഒരു ധാരണ ഉണ്ടായിരുന്നു പ്ലസ് 2 എന്ന് പറഞ്ഞാല്‍ കല്യാണം കഴികാനുള്ള കോഴ്സ് ആണെന്ന് അത് ഡിഗ്രി ആയീ ഇപ്പോള്‍ അവരോട് ഇനി എന്തെങ്കിലും പഠിക്കാനുണ്ടോ എന്ന് ചോദിച്ചിട്ട് പറയാമേന്നായി
ഇത് പറയാന്‍ കാരണം ഒരാളോട് ഞാന്‍ ചോദിച്ചു നാട്ടില്‍ പോയിട്ട് കല്യാണം ഒന്നും ആയില്ലേ എന്ന് അപ്പോള്‍ അവന് പറഞു ആയി പക്ഷെ അവളുടെ കല്യാണം കഴിക്കാനുള്ള കോഴ്സ് കഴിഞില്ല അത് കഴിയെട്ടെ എന്ന് കരുതി. എനിക്ക് സംശയമായി അത് ഏതാ കോഴ്സ് അപ്പോള്‍ അവന് പറഞു. നിനക്ക് അറിയില്ലേ ? അത് നാട്ടില്‍ കല്യാണം കഴിക്കാന്‍ വേണ്ടി ഒരുങ്ങുന്ന കുട്ടികള്‍ക്ക് വേണ്ടി കൊടുക്കുന്ന ഒരു കോഴ്സ് ആണ് പേര് പ്ലസ് ടു.
കല്യാണം കഴിക്കാന്‍ നാട്ടില്‍ പോയ പല GULF കാരുടെയും അവസ്ഥ ഇന്ന് ഇതാണ്
ഒരു ടെലിഫോണ്‍ സംഭാഷണം
ചെക്കന് : ഹലോ ഹാജിക്കയല്ലേ
ഹാജിക്ക : ആണല്ലോ ആരാ
ചെക്കന് : ആ മാര്‍കറ്റില്‍ കച്ചവടം ഉള്ള വലിയ പൈസകാരന്‍ ഇല്ലേ .........അയാളുടെ മോനാ ഇപ്പോള്‍ ഗള്‍ഫില്‍ നിന്ന് വന്ന ആ സ്വിഫ്റ്റ് കാര്‍ എല്ലാം ഉള്ള ആ സുന്ദരന്‍ ഇപ്പോള്‍ മനസ്സിലായോ ?
ഹാജിക്ക : ഏതാ മോനെ മനസിലായില്ല ശരിക്കും പറ
ചെക്കന് : എന്നെ എന്നിട്ടും മനസിലായില്ലേ ആ ജീന്‍സും ടി ഷര്‍ട്ടും ഇട്ടു നടക്കുന്ന ആള് മനസിലായോ
ഹാജിക്ക :എനിക്ക് മനസിലായില്ല മോനെ
ചെക്കന് : കള്ളു കുടിക്കാത്ത സിഗരെറ്റ് ഒന്നും വലിക്കാത്ത ചെക്കന് എന്ന് ആള്ക്കാര് പറയുന്നില്ലേ അവനാണ് ഞാന്‍ മനസ്സിലായോ
ഹാജിക്ക : എനിക്ക് മനസിലാവുനില്ല മോനെ
ചെക്കന് : സ്ഥിരം സുബഹിക്ക് പള്ളിക്ക് വരുന്ന ചെക്കന് മനസ്സിലായോ ?
ഹാജിക്ക : ആ ഗള്‍ഫില്‍ നിന്ന് വന്നിട്ട് എവിടെ നിന്നും പെണ്ണ് കിട്ടാതെ അലന്നു നടക്കുന്ന ചെക്കന് അങ്ങിനെ പറഞ്ഞാല്‍ പോരെ എന്നാല്‍ എനിക്ക് വേഗം മനസിലാകാന്‍ പറ്റും. അല്ല മോനെ സുബഹി നിസ്കാരം പെണ്ണ് കിട്ടുന്നത് വരെ ആണോ?
ഹാജിക്ക :അത് പോട്ടെ നീ എന്തിനാ വിളിച്ചേ
ചെക്കന് : എനിക്ക് പെണ്ണ് വേണം ഇക്കാ. ഇപ്പോള്‍ തന്നെ ഒരു മാസം ആയി വന്നിട്ട് എന്നിട് ഒന്നും ആയില്ല ഗള്‍ഫില്‍ വേഗം തിരിച്ചു പോവണം അല്ലെങ്കില്‍ പണി പോവും അവിടെ ഭയങ്കര
സാമ്പത്തിക മാന്ദ്യമാണ്.ഇപ്പോള്‍ നമ്മള് അറിയാത്ത തന്നെ നമ്മളെ പണി പോവുന്ന അവസ്ഥയാണ്.
ഹാജിക്ക : എന്നാല്‍ പിന്നെ എന്റെ മോന് ഗള്‍ഫിലെ പണി കളയേണ്ട വേഗം വിട്ടോ. ഏതായാലും ഇവിടുത്തെ പെണ്ണ് മാന്ദ്യത്തില്‍ പെട്ടു ഇനി ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യത്തിലും പെടെണ്ടാ.
Post a Comment