Subscribe Twitter Twitter

Sunday, October 23, 2011

കണ്ണൂര്‍ കെ.എം.സി.സിക്ക് വിജയത്തുടക്കം




ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം സംഘടിപ്പിക്കുന്ന അഞ്ചാമത് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കണ്ണൂര്‍ കെ.എം.സി.സിക്ക് വിജയത്തുടക്കം. ദോഹയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ദിവ കാസര്ഗോടിനെയാണ് കണ്ണൂര്‍ പരാജയപ്പെടുത്തിയത്. ശക്തമായ യെല്ലോ ഗ്രൂപ്പില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ നാലാം മിനുട്ടില്‍ തന്നെ എതിരാളികളെ വിറപ്പിച്ചു കൊണ്ട് ഒമ്പതാം നമ്പര്‍ റാഷിദിന്റെ ഉഗ്രന്‍ പാസ്സില്‍ നിന്നും ഇരുപത്തി-ഒന്നാം നമ്പര്‍ താരം അബ്ദുല്ലയാണ് കണ്ണൂരിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. നിലയുറപ്പിക്കും മുന്‍പേ മുഹമ്മദ്‌ റാഫിയുടെ സുന്ദരമായ ലോങ്ങ്‌ പാസ്സില്‍ നിന്നും നാലാം നമ്പര്‍ താരം ശെല്‍ഹാജിന്റെ കിടയറ്റ ഫിനിഷിങ്ങില്‍ കാസര്ഗോടിന്റെ ഗോള്‍വല ഒരിക്കല്‍ക്കൂടി ചലിച്ചു. പിന്നീട് ഗോള്‍ മടക്കാനുള്ള ഒട്ടേറെ അവസരങ്ങള്‍ കാസര്ഗോടിനു കൈവന്നെങ്കിലും കണ്ണൂരിന്റെ പ്രതിരോധക്കോട്ടയെയും ഗോള്‍ക്കീപ്പരെയും മറികടക്കാനായില്ല. ഇതിനിടെ കെ.എം.സി.സിക്ക് ലഭിച്ച സുവര്നാവസാരങ്ങളും കളിക്കാര്‍ പാഴാക്കി. ഗ്രൂപിലെ മറ്റൊരു മത്സരത്തില്‍ നാദം തൃശ്ശൂരും മാക്‌ കോഴിക്കോടും ഓരോ ഗോള്‍ വീതമടിച്ച്ചുസമനിലയില്‍ പിരിഞ്ഞു. യെല്ലോ ഗ്രൂപ്പില്‍ മൂന്നു പോയന്റോടെ കെ.എം.സി.സി. കണ്ണൂരാണ് മുന്നില്‍. അടുത്ത മത്സരത്തില്‍ കണ്ണൂര്‍ കെ.എം.സി.സി മാക് കോഴിക്കോടിനെ നേരിടും.

1 comments:

shak said...

കുപ്പത്ത് വാഹനങ്ങള്‍ കൂട്ട്ടിമുട്ടി ഓട്ടോ യാത്രകര്‍ക്ക് നിസാര പരിക്ക്
കഴിന്ന ദിവസം കുപ്പം ബസ്‌ സ്റൊപിനു സമീപമാണ് നാലു വാഹനനഗല്‍ കൂട്ടി മുട്ടിയത് . തളിപറമ്പ് ഭഗത് നിന്ന് വരികയായിരുന്ന ഓംനി വാന്‍ മട്ട്ടുരു വാഹനത്തെ മരികിടക്കാനുള്ള ശ്രമത്തിനിടയില്‍ എതിരെ നിന്നും വരികയായിരുന്ന ടെമ്പോ വാനില്‍ ഇടിച്ചു. ടെമ്പോ വാന്‍ യാത്രക്കാരെ കയറ്റാന്‍ നിറുത്തിയ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോ റോഡ്‌ സൈഡില്‍ നിര്‍ത്തി ഇട്ടിരുന്ന ഖാലിദ്‌ എന്നാ ആളുടെ ഉടമസ്ഥതയില്‍ ഉള്ള ബൈകില്‍ ഇടിച്ചു . ഓട്ടോ യാത്രക്കാരായ ഫസ്ന, ഹാജിറ എന്നിവര്‍ക്കാണ് സാരമായ പരിക്ക് പറ്റിയത്.

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...