Subscribe Twitter Twitter

Tuesday, October 5, 2010

ഖത്തര്‍ അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റ്: കണ്ണൂര്‍ ടീമില്‍ കുപ്പം തരംഗം

ഖത്തര്‍: ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം സംഘടിപ്പിക്കുന്ന നാലാമത് അന്തര്‍ ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള കണ്ണൂര്‍ കെ.എം.സി.സി ടീമില്‍ പകുതിയിലേറെയും കളിക്കാര്‍ കുപ്പത്തു നിന്ന്.
വ്യാഴാഴ്ച ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തില്‍ നിന്നുള്ള 16 പ്രമുഖ ടീമുകള്‍ നാല് ഗ്രൂപുകളിലായി മത്സരിക്കുന്നു. ഇതിനോടകം തന്നെ വന്മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ള മേളയില്‍ പല ടീമുകളും കേരളത്തില്‍ നിന്ന് ഇതിനായി വേണ്ടി മാത്രം കളിക്കാരെ കൊണ്ട് വരുന്നുണ്ട്. സ്കിയ തിരുവനന്തപുരം, എടാക് എറണാകുളം, സംസ്കൃതി തൃശൂര്‍, കെ.പി.എ.ക്യു. കോഴിക്കോട്, കെ.എം.സി.സി. കാസര്‍ഗോഡ്‌ തുടങ്ങിയ പ്രമുഖ ജില്ലാ ടീമുകളാണ് കെ.എം.സി.സി. കണ്ണൂര്‍ ടീമിനോടൊപ്പം പോരാട്ടതിനിരങ്ങുന്നത്.
കെ എം സി സി കണ്ണൂര്‍ ടീമിന്റെ ജേര്‍സി പ്രകാശനം അന്‍സാര്‍ കുപ്പം മുഹമ്മദ്‌ ബഷീറിന് നല്‍കിനിര്‍വഹിക്ക്കുന്നു
 ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സ്പോര്ടിംഗ് കുപ്പത്തിന്റെ 10 കളിക്കാരാണ് കെ.എം.സി.സി. കണ്ണൂര്‍ ടീമില്‍ കളിക്കുന്നത്. ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ക്ലബ്ബിന്റെ താരവും ബാംഗ്ലൂര്‍ ഫുട്ബോള്‍ അകാടെമിയില്‍ കളിച്ചു പരിചയമുള്ള മുഹമ്മദ്‌ ബഷീറാണ് ടീം ക്യാപ്റ്റന്‍. ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്, കാള്‍ടക്സ് തുടങ്ങിയ ടീമുകള്‍ക്ക് കളിച്ചിട്ടുള്ള ശിഹാബ് കെ. കെ., ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ടീമിന്റെ ഗോളടിയന്ത്രമായ മുഹമ്മദ്‌ റാഫി, പാരലേല്‍ കോളേജ് ഫുട്ബോളില്‍ കോളേജ് ഓഫ് കോമേഴ്സ് ടീമിനെ ജേതാക്കളാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച അബ്ദുല്‍ അസീസ്‌, നിരവധി ടൂര്‍ണമെന്റുകളില്‍ കുപ്പതിനു വേണ്ടി ഗോള്‍ വലയം കാത്ത ഗോള്‍ കീപെര്‍ ഉബൈദ്, സൂപ്പര്‍സ്റ്റാര്‍ ഫുട്ബോള്‍ ടീം താരം മശൂദ്, കണ്ടത്തില്‍ ബ്രദേര്‍സിന്റെ സമദ്, സകരിയ, ഇബ്രാഹിം, റഷീദ് എന്നിവരാണ് കണ്ണൂര്‍ ടീമിന് വേണ്ടി ബൂട്ട് കെട്ടുന്നത്. ഏറെക്കാലം ഒന്നിച്ചു കളിച്ചതിന്റെ ആവേശവും ഐക്യവുമാണ് ടീമിന്റെ ശക്തി. 
 മരണ ഗ്രൂപിലാണ് ടീമെങ്കിലും ശക്തമായ മത്സരം കാഴ്ച വെക്കാനാവുമെന്ന പ്രതീക്ഷയിലാണ് ടീമെന്ന് ടീം മാനേജര്‍ ഉമ്മര്‍ പള്ളക്കന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ടീമിന്റെ മുഖ്യ സ്പോന്‍സര്‍ സൈന്‍ടെക് എം.ഡി. അന്‍സാര്‍ കുപ്പം ടീം ജേഴ്സി ക്യാപ്റ്റന്‍ മുഹമ്മദ്‌ ബഷീറിനു നല്‍കി പ്രകാശനം ചെയ്തു.

2 comments:

Anas said...

Shamseer, very good news. do you have a Qatar correspondent ?? :)

Basheer said...

Shamzi..Thanx for posting this Bro..all the best wishes and support from me and the guys here in Qatar..TOGETHER we can keep our kuppam name on HIGH

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...