Subscribe Twitter Twitter

Thursday, October 21, 2010

പ്രചാരണത്തിന് കലാശക്കൊട്ട് ഇന്ന്


കുപ്പം: ഒക്ടോബര്‍ 23നു നടക്കുന്ന പഞ്ചായത്ത് തിരന്ന്നെടുപ്പിന്റെ പ്രചാരണത്തിന് ഇന്ന് വൈകുന്നേരത്തോടെ തിരശ്ശീല വീഴും. ഇനി ഒരു ദിവസം നിശ്ശബ്ദ പ്രചാരണമാണ്. വീട് കയറിയുള്ള പ്രചാരനത്തിനാണ് മിക്ക സ്ഥാനാര്തികളും മുന്‍‌തൂക്കം നല്‍കിയത്.
പ്രചാരനവാഹനങ്ങള്‍ ഇത്തവണ കുറവായിരുന്നു. ഇരുമുന്നണികളും കുപ്പം ഹൈവയില്‍ തിരന്നെടുപ്പ് പ്രചാരണ യോഗങ്ങള്‍ സംഘടിപ്പിച്ചു. കുപ്പം വാര്‍ഡില്‍ കെ. ലക്ഷ്മണനും കെ. ഇബ്രാഹീമുമാണ് പ്രധാന മത്സരം. മുക്കുന്നു വാര്‍ഡില്‍ എസ്. രശീധ, ശ്യാമള എന്നിവരാണ് സ്ഥാനാര്തികള്‍. കുപ്പം, മുക്കുന്നു വാര്‍ഡുകളില്‍ എല്‍.ഡി.എഫിനാണ്‌ നേരിയ മുന്‍‌തൂക്കം. എന്നാല്‍ അശാസ്ത്രീയമായ വാര്‍ഡ്‌ വിഭജനം മുക്കുന്നില്‍ എല്‍.ഡി.എഫിന് ചെറിയ തോതില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
തളിപ്പറമ്പ് നഗരസഭയില്‍ കുപ്പം ഒന്നാം വാര്‍ഡില്‍ യു. ഡി. എഫ്. സ്ഥാനര്തിയായി മുസ്ലിം ലീഗിലെ കെ.എം. ഫാത്തിമയും എല്‍.ഡി.എഫ്. സ്വതന്ത്രയായി മാധവി ടീച്ചറും മത്സരിക്കുന്നുണ്ട്. ഇവിടെ എസ്.ഡി.പി.ഐ യും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്.

1 comments:

said m poyil said...

വീട്ടുകാര്‍ക്കും , കുടുംബക്കാര്‍ക്കും , പ്രിയ പെട്ടവര്‍ക്കും , സുഹുര്തുക്കള്‍ക്കും വിളിച്ചു നമ്മുടെ ഓരോ വോട്ടും ഉറപ്പു വരുത്തുക ,നമ്മുടെ സ്വന്തം കോണി ..... കോണിപ്പടി മുകളില്‍ കയറി അത്യുച്ചത്തില്‍ വിളിക്കൂ " ജയ് മുസ്ലിം ലീഗ്.വീട്ടുകാര്‍ക്കും , കുടുംബക്കാര്‍ക്കും , പ്രിയ പെട്ടവര്‍ക്കും , സുഹുര്തുക്കള്‍ക്കും വിളിച്ചു നമ്മുടെ ഓരോ വോട്ടും ഉറപ്പു വരുത്തുക

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം key bord- ഇല്‍ Space bar അമര്‍ത്തുക . ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment

Related Posts Plugin for WordPress, Blogger...