തളിപ്പറമ്പ് കാക്കാത്തോട് ബസ് സ്റ്റാന്‍ഡിന്റെ പേരില്‍ നഗരസഭ പാഴാക്കിയത് ലക്ഷങ്ങള്‍. തളിപ്പറമ്പ് പഞ്ചായത്തായിരുന്ന കാലത്ത് ബസ്സ്റ്റാന്‍ഡിനായി ഏറ്റെടുത്തതായിരുന്നു 1 ഏക്കര്‍ 4സെന്റ് സ്ഥലം. പതിനഞ്ച് വര്‍ഷത്തിനിടയില്‍ നടന്ന നിര്‍മാണ പ്രവൃത്തികളിലാണ് ഭീമമായ തുക നഗരസഭയ്ക്ക് നഷ്ടമായത്.
കാക്കാതോടിലെ സ്ഥലം ബസ്സ്റ്റാന്‍ഡാക്കി രൂപപ്പെടുത്തി ഉപയോഗിക്കാനുള്ള ശ്രമം ഇന്നും എങ്ങുമെത്താതെ നില്‍ക്കുന്നു. ബസ്സ് കാത്തിരിപ്പുകേന്ദ്രം, അനുബന്ധമായി ഏതാനും മുറികളുള്ള കെട്ടിടം, മൂത്രപ്പുരയ്ക്കുവേണ്ടി നിര്‍മിച്ച കെട്ടിടം ഉള്‍പ്പെടെയുള്ളവ ഉപയോഗശ്യൂന്യമായി. കെട്ടിടങ്ങളുടെ ഷട്ടറുകള്‍ ഉള്‍പ്പെടെ തുരുമ്പെടുത്തു. ബസ്സ് കാത്തിരിപ്പുകേന്ദ്രം, നാടോടികളുടെയും മറ്റും സങ്കേതമായി.
പിടിപ്പുകേട് കൊണ്ട് നഗരസഭ ബസ്സ്റ്റാന്‍ഡ് ആര്‍ക്കും വേണ്ടാതായപ്പോള്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ ആക്കാനുള്ള ശ്രമവുമുണ്ടായി. ഇതിനായി കെട്ടിടം പണിയാന്‍ കോണ്‍ക്രീറ്റ് ചെയ്ത തൂണുകള്‍ നോക്കുകുത്തിയായി.
ബസ്സ്റ്റാന്‍ഡ് ടാര്‍ ചെയ്യാനും അറ്റകുറ്റപ്പണികള്‍ക്കായും ഇതേവരെ ചെലവാക്കിയ ഭീമമായ തുക വെറുതെയായി. ബസ്സ്റ്റാന്‍ഡ് ജനങ്ങള്‍ ബഹിഷ്‌കരിച്ചപ്പോള്‍ ക്രിയാത്മകമായി മറ്റേതെങ്കിലും തരത്തില്‍ അത് ഉപയോഗിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ ചിലര്‍ക്ക് സ്വകാര്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഇടമായി ഇതുമാറി.


0 comments:
Post a Comment